ചന്നപട്ടണ നായ ക്ഷേത്രം; ഇവിടെ ആരാധിക്കുന്നത് നായകളെ

  • 17/12/2020

നായകള്‍ക്ക് വേണ്ടി ഒരു ക്ഷേത്രമുണ്ട് നമ്മുടെ രാജ്യത്ത്. ചന്നപട്ടണം നായ ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ  ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലെ അഗ്രഹാര വലഗരഹള്ളി എന്ന ഗ്രാമത്തിലാണ്. നായസ്ഥാനം എന്നാണ് നാട്ടുകാര്‍ ഈ ക്ഷേത്രത്തിനെ വിശേഷിപ്പിക്കുന്നത്. 

ക്ഷേത്രം പണിതതുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നാട്ടുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഗ്രാമത്തിലെ ഒരാള്‍ക്ക് നായകള്‍ക്ക് വേണ്ടി ക്ഷേത്രം പണിയാന്‍ ഒരു ദര്‍ശനം ലഭിച്ചു എന്നും തുടര്‍ന്ന് അയാള്‍ ക്ഷേത്രം പണിതു എന്നുമാണ് ആ വിശ്വാസങ്ങളില്‍ ഒന്ന്. നിരവധിപ്പേരാണ് എന്നും ഈ ക്ഷേത്രം കാണാനായി എത്തുന്നത്.

Related News