കുവൈറ്റിൽ ഗാർഹിക തൊഴിലാളി വിസ പുനരാരംഭിക്കാൻ ഒരുങ്ങുന്നു

  • 17/12/2020

കുവൈറ്റിൽ കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച് ഗാർഹിക വിസ അനുവദിക്കുന്നത് വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ശുപാർശ മന്ത്രിസഭയ്ക്ക് ലഭിച്ചതായി റിപ്പോർട്ട് .
പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിന് പുറമേ ആരോഗ്യ, ആഭ്യന്തര, വിദേശകാര്യ, ധനകാര്യ മന്ത്രാലയങ്ങൾ  ​ഗാർഹിക തൊഴിലാളികളെ  കൊണ്ടുവരാനും വിസ നടപടികൾ പുനരാരംഭിക്കാനുമുളള തീരുമാനത്തെ അനുകൂലിച്ചതായി അധികൃതർ അറിയിച്ചു. 

കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതോടെ നിരവധി കുവൈറ്റ് കുടുംബങ്ങളുടെ ഗാർഹിക തൊഴിലാളികളാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ തിരിച്ചു കൊണ്ടുവരുന്നതിനും കുവൈറ്റ് കുടുംബങ്ങൾക്ക് ആവശ്യമായ പുതിയ ഗാർഹിക തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനും ആണ് ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ വർക്ക് പെർമിറ്റ് അനുവദിക്കാൻ അധികൃതർ തീരുമാനം എടുക്കുന്നത്. പുതിയ ഗാർഹിക തൊഴിലാളികളെ നമിക്കുന്നതുമായി സംബന്ധിച്ച വർക്ക് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുക്കാൻ മന്ത്രിസഭാ ഇക്കാര്യം പരിഗണിക്കും. 

​ഗാർഹിക തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ് രാജ്യത്തെന്ന് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് യൂണിയൻ മേധാവി ഖാലിദ് അൽ ദഖ്നാൻ നേരത്തെ  പറഞ്ഞിരുന്നു. ​ഗാർഹിക തൊഴിലാളി ക്ഷാമം മുതലെടുത്ത് അനധികൃത ഏജന്റുമാർക്ക് വൻതുക കൊടുത്ത് ജോലിക്കാരെ കണ്ടെത്തേണ്ടി വരുന്നു. സ്പോൺസർമാരിൽ നിന്നും ഒളിച്ചോടി കഴിയുന്നവരാണ് അനധികൃത ഏജന്റുമാർ എത്തിക്കുന്നത്. മാറ്റ് മാർഗ്ഗമില്ലാത്തതിനാൽ ഇവരെ ജോലിക്ക്‌ വെക്കാൻ സ്വദേശികൾ നിർബന്ധിതരാകുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
പ്രശനം പരിഹരിക്കാൻ ​ഗാർഹിക തൊഴിലാളികൾക്കുളള വിസ നടപടികൾ പുനരാരംഭിക്കണമെന്നും അദ്ദേഹം സർക്കാരിനോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

Related News