ഈ വർഷത്തെ യംഗ് ചാമ്പ്യൻ ഓഫ് എർത്ത് അവാർഡ് കുവൈത്തി എഞ്ചിനീയർ ഫാത്തിമ അൽ സൽസാലയ്ക്ക്

  • 17/12/2020




പശ്ചിമേഷ്യയിൽ ഈ വർഷത്തെ യംഗ് ചാമ്പ്യൻ ഓഫ് എർത്ത് അവാർഡ്  കുവൈത്തി  എഞ്ചിനീയർ ഫാത്തിമ അൽ സെൽസെലയ്ക്ക് നൽകി. 'ഇക്കോ സ്റ്റാർ' പ്രാദേശിക റീസൈക്ലിംഗ് സംരംഭത്തിനാണ് യുണൈറ്റഡ് നാഷൻസ് എൻവിയോൺമെന്റൽ പ്രോ​ഗ്രാം ഫാത്തിമ അൽ സെൽസെലയ്ക്ക് അവാർഡ് സമ്മാനിച്ചത്.  ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, കരീബിയൻ, വടക്കേ അമേരിക്ക, പശ്ചിമേഷ്യ, ഏഷ്യ, പസഫിക് മേഖലകളിൽ നിന്നുള്ള 30 വയസ്സിന് താഴെയുള്ള ഏഴ് വിജയികളിൽ  ഒരാളാണ് 24 കാരിയായ ഫാത്തിമ അൽ സെൽസെല.  10,000 യുഎസ് ഡോളറാണ് സമ്മാനത്തുക. പരിസ്ഥിതിയെ സംരക്ഷിക്കാനുളള മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിക്കുക. 
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് ഇക്കോ സ്റ്റാർ, വീടുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും ഉപേക്ഷിച്ച മാലിന്യങ്ങൾ റീസൈക്കിൾ  ചെയ്യുക എന്നതാണ് ​ഗ്രൂപ്പിന്റെ ലക്ഷ്യം.

Related News