കോവിഡ് കാലത്ത് കുവൈറ്റിന്റെ ആരോഗ്യമേഖലയിൽ ബജറ്റ് കമ്മി

  • 17/12/2020

കൊവിഡ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ബജറ്റ് വെട്ടിക്കുറവ് കുവൈറ്റ് ആരോഗ്യ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ഏകദേശം 135 മില്യൺ ദീനാറിന്റെ  ധന കമ്മി ഉണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഒരുങ്ങുന്ന ആരോഗ്യ  പ്രവർത്തകരെയും ആരോഗ്യമേഖലയും സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയായിട്ടാണ് കണക്കാക്കുന്നത്.  കൊവിഡ്  മൂലം സാരമായി ബാധിച്ച സാമ്പത്തികമാന്ദ്യം കുവൈറ്റിന്റെ  എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയായി കണക്കാക്കുന്നതാണ് ആരോഗ്യമേഖല. കാരണം കോവിഡ്  രോഗികളെ പരിപാലിക്കുന്നതിനും, സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിനും  ഡോക്ടർമാരും നഴ്സുമാരും തുടങ്ങി ആരോഗ്യപ്രവർത്തകർ അക്ഷീണം പ്രവർത്തിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ ആരോഗ്യമേഖല യിലേക്കുള്ള ബജറ്റ് വർദ്ധിപ്പിക്കുന്നതിന്  പകരം കുറച്ച നടപടി തീർച്ചയായും പ്രതിസന്ധി സൃഷ്ടിക്കും.

Related News