കൊവിഡ് പ്രതിസന്ധി കുവൈറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു; ഒമ്പത് മാസത്തോളമായി അടച്ചുപൂട്ടിയത് 400 നഴ്സറികൾ

  • 17/12/2020



കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് മുതൽ കുവൈറ്റിലെ നഴ്സറി മാനേജ്മെന്റുകൾ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്.  സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂടം എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകണമെന്ന് നഴ്സറി ഉടമകൾ ആവശ്യപ്പെട്ടു.  കഴിഞ്ഞ ഒമ്പത് മാസത്തോളമായി 400 നഴ്സറികൾ അടച്ചുപൂട്ടിയതായി അധികൃതർ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ പല നഴ്സറി മാനേജ്മെന്റുകളും കോടതിയെ സമീപിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. കൊവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് മുതൽ നഴ്സറികൾ അടച്ചിട്ടതോടെ വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ആരോഗ്യ മന്ത്രാലയത്തിലെയും ഭരണകൂടത്തെയും നിർദ്ദേശങ്ങൾ പ്രകാരം അഞ്ചാം ഘട്ടത്തിൽ നഴ്സറികളും സിനിമ ഹാളുകളും ഉൾപ്പെടെ തുറക്കാൻ തീരുമാനമുണ്ട്.  എന്നിരുന്നാലും എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.  അതുകൊണ്ടുതന്നെ നഴ്സറി ഉടമകൾ തങ്ങളുടെ  സാമ്പത്തിക  പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി കോടതിയുടെ ഇടപെടൽ ഉണ്ടാവണമെന്നും, ഇതിനായി ഒരു പ്രത്യേക സമിതിയെ നിയോഗിച്ച് തങ്ങൾക്ക് നേരിട്ട സാമ്പത്തിക പ്രതിസന്ധി വിലയിരുത്തി തക്കതായ നഷ്ട പരിഹാരം നൽകണമെന്നും ന ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിൽ കടുത്ത അത്യപ്തിയാണ് നഴ്സറി ഉടമകൾ ഭരണകൂടത്തെ അറിയിക്കുന്നത്. ചില ഉടമകൾ ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Related News