കുവൈറ്റ് ആരോ​ഗ്യമന്ത്രാലയത്തിന്റെ ഷ്ലോണിക് ആപ്ലിക്കേഷന്റെ ഡൗൺലോഡ്സ് 650000 കവിഞ്ഞു

  • 17/12/2020




കുവൈറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വദേശികൾക്കും പ്രവാസികൾക്കുമായി ആരോ​ഗ്യ മന്ത്രാലയം ഇറക്കിയ ഷ്ലോണിക്  ആപ്ലിക്കേഷൻ മികച്ച മാതൃകയെന്ന് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും ഷ്ലോണിക്  ആപ്ലിക്കേഷൻ കമ്മിറ്റി തലവനുമായ ഡോക്ടർ ഫഹദ് അൽ‍ ഗംലാസ്. ഈ ആപ്ലിക്കേഷൻ വ്യത്യസ്ത സ്ഥാപനങ്ങളുടെ സഹകരണം മൂലമാണ് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്ലിക്കേഷന് ശൈഖ് സലേം അൽ അലി അൽ സബ ഇൻഫോമാറ്റിക്സ് അവാർഡ് ലഭിച്ചതിൽ  ഫഹദ് അൽ‍ ഗംലാസ് അഭിമാനം പ്രകടിപ്പിച്ചു. 

ഈ  അവാർഡ് നേട്ടം ആരോഗ്യ മന്ത്രി ശൈഖ് ഡോക്ടർ ബേസിൽ അൽ സബയ്ക്കും  മന്ത്രാലയത്തിലെ പ്രവർത്തകർക്കും ​ഗംലാസ് സമർപ്പിച്ചു. കോവിഡിനെ കുറിച്ചുള്ള വിവരങ്ങളും, പ്രതിരോധ പ്രവർത്തനങ്ങളും, വൈറസ് വ്യാപനം രീതിയും, പ്രതിരോധമാർഗങ്ങളും ഉൾപ്പെടെ ഈ വൈറസിനെ പ്രതിരോധിക്കാൻ ഉള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നതിനായി സ്വദേശികൾക്കും പ്രവാസികൾക്കും ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനാണ് ഷ്ലോണിക് ആപ്ലിക്കേഷൻ. ഈ ആപ്ലിക്കേഷന്റെ  ഉപയോഗം സമൂഹത്തിൽ വൈറസ് വ്യാപനം കുറയ്ക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.  ആപ്ലിക്കേഷന് വലിയ രീതിയിലുള്ള സൈബർ സെക്യൂരിറ്റി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആപ്ലിക്കേഷൻ നിലവിൽ ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 650000 ആണെന്നും. ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാൻ ഇതിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 40,000 ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News