കുവൈറ്റിൽ ജീവകാരുണ്യ പ്രവർത്തികളുടെ മറവിൽ പണം തട്ടിപ്പ്

  • 17/12/2020



 കുവൈറ്റിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ വൻ പണം തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ചാരിറ്റി ആൻഡ് ഫൗണ്ടേഷൻ വകുപ്പ് ഡയറക്ടർ ഹോദ അൽ റാഷിദ് വ്യക്തമാക്കി. സംഭാവനകൾ ശേഖരിക്കാൻ ഇത്തരം നിയമലംഘകർ ഉപയോഗിക്കുന്ന  പരസ്യങ്ങൾ നിരീക്ഷിക്കുകയാണെന്നും, തട്ടിപ്പു കണ്ടെത്തിയാൽ ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഹോദ അൽ റാഷിദ് മുന്നറിയിപ്പുനൽകി. ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കുകയും നിയമലംഘനം കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിപ്പിക്കുമെന്നും, നിയമം ലംഘിച്ച് ഇത്തരം സംഭാവനകൾ ശേഖരിക്കുന്ന കമ്പനികളുടെയും വ്യക്തികളുടെയും വിശദാംശങ്ങൾ അന്വേഷിക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു. നല്ല രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പൂർണ്ണമായി പിന്തുണക്കുമെന്നും എന്നാൽ നിയമലംഘകർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Related News