ക്ഷേത്രത്തില്‍ മോഷ്ടിക്കാന്‍ കയറി; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണര്‍ത്തിയത് പൊലീസ്

  • 17/12/2020

ക്ഷേത്രത്തില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ മോഷണ ശ്രമത്തനിടയില്‍ ഉറങ്ങിപ്പോയി. മധ്യപ്രദേശിലെ ഷജാപൂരിലാണ് സംഭവം നടന്നത്. ലാല്‍ഭായ്-ഫൂല്‍ഭായ് മാതാ ക്ഷേത്രത്തിലായിരുന്നു കള്ളന്‍ മോഷ്ടിക്കാന്‍ കയറിയത്. എന്നാല്‍ മോഷണത്തിന്‌ശേഷം അല്‍പ്പം വിശ്രമിക്കാനായി അവിടെ കിടന്ന കള്ളന്‍  ഉറങ്ങിപ്പോവുകയായിരുന്നു.  

പൂട്ട് കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കയറിയത്. രാവിലെ ക്ഷേത്രത്തില്‍ പൂജാരി എത്തിയപ്പോഴാണ് ക്ഷേത്രത്തിനകത്ത് ഉറങ്ങിക്കിടക്കുന്ന കള്ളനെ കണ്ടത്. ഇയാള്‍ മോഷ്ടിച്ച സാധനങ്ങളും സമീപത്ത് തന്നെ ഉണ്ടായിരുന്നു. പൂജാരി ഉടന്‍ സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചു. പൊലീസാണ് പിന്നീട് കള്ളനെ വിളിച്ച് ഉണര്‍ത്തിയത്.

Related News