ഓണ്‍ലൈന്‍ ക്ലാസിന്റെ സമ്മര്‍ദ്ദം; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

  • 17/12/2020

ഓണ്‍ലൈന്‍ ക്ലാസിന്റെ സമ്മര്‍ദ്ദം മൂലം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയും 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പ്രഗതിയാണ് ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ കുട്ടിക്ക് പാഠഭാഗങ്ങള്‍  കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നുണ്ടായില്ല. ഇത് കുട്ടിയെ സമ്മര്‍ദ്ധത്തിലാക്കിയിരുന്നു. തുടര്‍ന്ന് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. 

പൊലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി പരിശോധനകള്‍ നടത്തി. കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കുന്നത്. മിക്ക സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്.

Related News