ഗ്രീൻ ഐലന്റിൽ ബാർബിക്യൂ നിരോധിച്ചു

  • 17/12/2020


 കുവൈറ്റ്‌ സിറ്റി : ഗ്രീൻ ഐലന്റിൽ   ബാർബിക്യൂ നിരോധിച്ചതായി  ടൂറിസം എന്റർപ്രൈസസ് കമ്പനി അറിയിച്ചു. ഈ മാസം 13 മുതൽ തീരുമാനം നടപ്പാക്കിയിട്ടുണ്ട്. ബാർബിക്യൂയിംഗിനുള്ള നിർദ്ദേശങ്ങൾ ദ്വീപിലെ സന്ദർശകർ പാലിക്കാത്തതാണ് നിരോധിക്കാൻ കാരണം. ചാർകോളുകൾ തുറന്ന  സ്ഥലത്ത് കത്തിക്കുന്നത് മൂലം   പരിസ്ഥിതിക്കും കുട്ടികൾക്കും ദോഷകരമായി ബാധിക്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.    അൽ-മെസില, അൽ-അഖീല എന്നീ ബീച്ചുകൾ ഒഴികെയുള്ള എല്ലാ പൊതു സ്ഥലങ്ങളിലും രാജ്യത്ത് ബാർബിക്യൂ നിരോധിച്ചിട്ടുണ്ട്.

Related News