സൂക്ഷിക്കുക.... കുവൈറ്റ് വിപണികളിൽ വ്യാജ കറൻസികൾ വർധിക്കുന്നു

  • 18/12/2020



കുവൈറ്റ് വിപണികളിൽ 10 ദിനാറിന്റെ വ്യാജ കറൻസികൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതിനെതിരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അന്വേഷണം ഊർജ്ജിതമാക്കിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 
 പലചരക്ക് കടകളിലും ഷോപ്പിംഗ് മാളുകളിലും ഷോപ്പിംഗ് നടത്തുമ്പോൾ കറൻസികൾ  രണ്ടുതവണ പരിശോധിക്കാൻ പൗരന്മാരോടും വിദേശികളോടും  
 സുരക്ഷാ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. എടിഎം മെഷീനുകളിൽ വഴി ഇത്തരം വ്യാജ കറൻസികൾ ലഭിക്കില്ല. കാരണം വ്യാജ പണം കണ്ടെത്തുന്നതിന് 
ബാങ്കുകൾ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.  10 ദിനാറിന്റെ വ്യാജ കറൻസികൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണെന്നും.  കറൻസി യഥാർത്ഥമാണെന്ന് തോന്നുന്നതിനാൽ സൂക്ഷ്മപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താൻ കഴിയൂ എന്നും തട്ടിപ്പിന് ഇരയായ സ്വദേശി പറയുന്നു.  

Related News