കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനെ ആൾമാറാട്ടം നടത്തി പ്രവാസിയിൽ പണം തട്ടി

  • 18/12/2020



കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥനെന്ന വ്യാജേനെ ആൾമാറാട്ടം നടത്തി ബംഗ്ലാദേശിയിൽ നിന്ന് 170 ദിനാർ മോഷ്ടിച്ചതായി പരാതി. സംഭവത്തിൽ പ്രതിയെ കണ്ടെത്താനുളള അന്വേഷണം കെയ്ഫാൻ പോലീസ് ഊർജ്ജിതമാക്കി. 38 കാരനായ ബംഗ്ലാദേശിയാണ് പണം നഷ്ടപ്പെട്ടതായി പൊലീസിൽ പരാതിപ്പെട്ടത്.  ബം​ഗ്ലാദേശി ഒരു റോഡ് വ്യത്തിയാക്കുന്നതിനിടെ ഒരാൾ  അയാളുടെ അരികിലേക്ക് വരികയും, ഐഡി കാർഡ്  കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ബം​ഗ്ലാദേശി പേഴ്സ് എടുത്തപ്പോൾ പേഴ്സിൽ നിന്നും പ്രതി 170 ദിനാർ കൊളളയടിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.

Related News