പരസ്യം വഴി തട്ടിപ്പ്; കുവൈറ്റിൽ സ്വദേശിയുടെ 52,850 ദിനാർ കൊളളയടിച്ചു

  • 18/12/2020




കുവൈറ്റ് സിറ്റി;   52,850 ദിനാർ അജ്ഞാതനായ ഒരാൾ കൊളളയടിച്ചുവെന്ന് ആരോപിച്ചു സ്വദേശി അദെലിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വ്യാജ പരസ്യം വഴിയാണ് സ്വദേശി തട്ടിപ്പിനിരയായത്.  ബോസ്നിയയിൽ  മനോഹരമായ ഒരു ഒരു സ്ഥലം വിൽക്കാനുണ്ടെന്ന തരത്തിൽ  പോസ്റ്റ് ചെയ്ത പരസ്യം കണ്ടതായി പരാതിക്കാരൻ പൊലീസിനോട് വ്യക്തമാക്കി.  പരസ്യം നൽകിയ ആളെ സ്വദേശി ബന്ധപ്പെടുകയും സ്വത്ത് വാങ്ങാമെന്ന് വാഗ്ദാനം ചെയ്യുകയും ബാങ്ക് (ട്രാൻസ്ഫർ വഴി മുൻകൂട്ടി പണം നൽകുകയും ചെയ്തു.  എന്നാൽ പിന്നീട് സ്വദേശിക്ക് പ്രതിയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും, താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയെന്നും പൊലീസിന് നൽകിയ പരാതിയിൽ സ്വദേശി വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Related News