മുൻ ഭാര്യയുടെ മൂടുപടം വലിച്ചെറിഞ്ഞ് 6 വയസ്സുകാരിയെ അധിക്ഷേപിച്ച പിതാവിനെതിരെ കേസ്

  • 18/12/2020


കുവൈറ്റ് സിറ്റി;  വിവാഹമോചിതയായ ഭാര്യയുടെ മുഖത്ത് നിന്ന് മൂടുപടം (ബുർക്ക) വലിച്ചെറിഞ്ഞതിനും 6 വയസുള്ള മകളെ തന്നോടൊപ്പം വരാൻ വിസമ്മതിച്ചതിന് വാക്കാൽ അധിക്ഷേപിച്ചതിനും സ്വദേശിക്കെതിരെ ഗാർഹിക പീഡനത്തിന്  കേസ് ഫയൽ ചെയ്തു.  ഇയാളുടെ 30 കാരിയായ മുൻ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. കുടുംബ തർക്കത്തെത്തുടർന്ന് ഇയാൾ വിവാഹമോചനം നേടിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ  മൂന്ന് മക്കളെ കാണാൻ കോടതി അനുമതി നൽകിയിരുന്നു. തുടർന്ന് മക്കളെ കാണാൻ പിതാവായ ഇയാൾ ഭാര്യയുടെ അടുത്തേക്ക് വന്നപ്പോൾ   6 വയസുകാരിയായ ഒരു മകൾ പിതാവിന്റെ അടുത്തേക്ക്  പോകാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ദേഷ്യപ്പെട്ട ഇയാൾ  തന്റെ മുൻ ഭാര്യയുടെ മുഖത്ത് നിന്ന് മൂടുപടം വലിച്ചെറിയുകയും, മകളോട് അപമര്യാദയായ രീതിയിൽ സംസാരിക്കുകയും ചെയ്തു. പ്രതിക്കെതിരെ ഗാർഹിക പീഡനത്തിനെതിരെ വെസ്റ്റ് സുലൈബിക്കാട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related News