കുവൈറ്റിലെ റെസ്റ്റോറന്റിൽ ഭക്ഷണം സൗജന്യം ; ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി പ്രവാസിയും സ്വദേശിയും മുന്നോട്ട്

  • 18/12/2020


കുവൈറ്റിലെ ഒരു റെസ്റ്റോറന്റിൽ സൗജന്യമായി ഭക്ഷണം നൽകുന്നു. പണമില്ലാത്ത എല്ലാവർക്കും ഭക്ഷണം സൗജന്യം എന്ന് ഒരു റെസ്റ്റോറന്റിന് മുന്നിൽ എഴുതിയ വച്ചിട്ടുണ്ട്.  ഇത് കുവൈത്തിന്റെ മനുഷ്യ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സംരംഭമാണെന്ന് പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു പ്രവാസിയും സ്വദേശിയുമാണ് റെസ്റ്റോറന്റിന്റെ ഉടമകൾ.  ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ ജീവിതം സാധാരണ നിലയിലായിട്ടും, ആവശ്യമുള്ളവർക്ക് സൗജന്യമായി ഭക്ഷണം വിതരണം തുടരാൻ റെസ്റ്റോറന്റിന്റെ ഉടമകൾ തീരുമാനിക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധി  നേരിടുന്ന സമയത്തും റെസ്റ്റോറന്റിന്റെ ഉടമകളായ സ്വദേശിയും പ്രവാസിയുെ  ദരിദ്രർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നു.  ജീവകാരുണ്യ പ്രവർത്തനങ്ങൾ  പുണ്യമാണെന്ന് പറഞ്ഞ് ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നത് തുടരാൻ  ഇരുവരും തീരുമാനിക്കുകയായിരുന്നു. ആവശ്യക്കാരായ പണം ഇല്ലാത്തവർക്ക്  റെസ്റ്റോറന്റിൽ നിന്നും സൗജന്യ ഭക്ഷണം നൽകുന്നതിന് പുറമെ ഏതെങ്കിലും കാരണത്താൽ റെസ്റ്റോറന്റിൽ എത്താൻ കഴിയാത്തവർക്ക് വീട്ടിലേക്ക് സൗജന്യമായി ഭക്ഷണം എത്തിച്ച് നൽകുന്നുമുണ്ട്. 

Related News