കുവൈറ്റിൽ അഴിമതി തടയാൻ നസാഹ ഒരുങ്ങുന്നു

  • 18/12/2020



കുവൈറ്റ് സിറ്റി;  സുതാര്യത വര്‍ധിപ്പിക്കുന്നതിന്റെയും അഴിമതി തടയുന്നതിന്റെയും ഭാ​ഗമായി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുമായി മൂന്നാമതും യോഗം ചേര്‍ന്നു.  അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടനകളുടെ ഏകോപനത്തോടെ നടപ്പാക്കുന്നതിന് സംവിധാനമൊരുക്കാന്‍ യോഗം തീരുമാനം എടുത്തു. അഴിമതിയെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക, അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതിനെ കുറിച്ച് വിശദമായി ചർച്ച നടന്നു. 

സംഘടനകളുടെ സഹകരണം ഉറപ്പ് വരുത്തി അഴിമതി തടയാനുളള എല്ലാ മാർ​ഗ്ഗങ്ങളും സ്വീകരിക്കാനാണ്  ഈ യോ​ഗം ചേര്‍ന്നതെന്ന് നസാഹ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അബ്രാര്‍ അല്‍ ഹമദ് വ്യക്തമാക്കി. അഴിമതിക്കെതിരായ പോരാട്ടത്തില്‍ സിവില്‍ സൊസൈറ്റി സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന് നസാഹ വളരെയധികം മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News