നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുളള വിമാന സർവ്വീസ് ; വാർത്ത വ്യാജമെന്ന് അധികൃതർ

  • 18/12/2020





കുവൈറ്റ് സിറ്റി;  34  യാത്രാ നിരോധിത  രാജ്യങ്ങളിൽ നിന്ന്​ നേരിട്ട്​ കുവൈത്തിലേക്കുള്ള വിമാന വിലക്ക്​ ജനുവരിയിൽ നീക്കുമെന്ന വാർത്ത തളളി  ഡയറക്ടർ ജനറൽ  ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)​.  ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനമില്ലാത്തതാണെന്നും വ്യാജമാണെന്നും അധികൃതർ അറിയിച്ചു. അത്തരത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. പട്ടികയിൽ പുതിയ രാജ്യങ്ങളെ ചേർക്കാനോ ഏതെങ്കിലും രാജ്യങ്ങളെ ഒഴിവാക്കാനോ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. കൊവിഡ്​ വ്യാപനം വിലയിരുത്തി മന്ത്രിസഭയാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അധികൃതർ അറിയിച്ചു. അടുത്ത ജനുവരി മുതൽ  നേരിട്ട് യാത്രാ നിരോധനമുള്ള രാജ്യങ്ങൾ  ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കുമെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്. എന്നാൽ ഇതുമായി പൂർണ്ണമായും തളളിയാണ് ഡിജിസിഎ അധികൃതർ രം​ഗത്തെത്തിയിരിക്കുന്നത്. 

Related News