കുവൈത്തിലെ കലാപ്രവർത്തകരെ ഒരുമിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ എംബസ്സിയുടെ കൾച്ചറൽ നെറ്റ്‌വർക്ക് (ICN) - രജിസ്‌ട്രേഷന്‍ ലിങ്ക്.

  • 18/12/2020



കുവൈറ്റിലെ ഇന്ത്യന്‍ എംബസി  ‘ഇന്ത്യന്‍ കള്‍ച്ചറല്‍ നെറ്റ്‌വര്‍ക്ക് (ഐസിഎന്‍)’ ആരംഭിക്കുന്നും . വിഷ്വല്‍ ആര്‍ട്‌സ് (ആര്‍ക്കിടെക്ചര്‍,  സെറാമിക്സ്, ഡ്രോയിംഗ്, ചലച്ചിത്ര നിർമ്മാണം, പെയിന്റിംഗ്, ഫോട്ടോഗ്രാഫി, ), സാഹിത്യരംഗം (ഫിക്ഷന്‍, നാടകം, പോയട്രി, പ്രോസ്), പെര്‍ഫോമിങ് ആര്‍ട്‌സ് ( ഡാന്‍സ്, മ്യൂസിക്, നാടകം), പാചക കലകൾ (പാചകം, ചോക്ലേറ്റ് നിർമ്മാണം) ഉൾപ്പെടെ തുടങ്ങി വിവിധ മേഖലകളിലുള്ള ഇന്ത്യൻ കലാകാരന്മാരുമായി ബന്ധപ്പിക്കാനുളള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഐസി‌എൻ ആരംഭിക്കുന്നത്
വിവിധ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍, കലാകാരന്മാര്‍, ചരിത്രാന്വേഷികള്‍, രാജ്യത്തിന്റെ സംസ്‌കാരം ഇഷ്ടപ്പെടുന്നവര്‍ തുടങ്ങിയ ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് ഐസിഎന്നിന്റെ ഭാഗമാകാം. (രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/w2W1Va7FAcgsxviZ7 ). @Indian_icn എന്നതാണ് ഐസിഎന്നിന്റെ ട്വിറ്റര്‍ പേജ്. ഇന്ത്യയുമായും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ ട്വിറ്റര്‍ പേജ് പിന്തുടരാം. രജിസ്‌ട്രേഷന്‍ ഡ്രൈവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് pic.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് എഴുതാം.

Related News