കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, രണ്ട് ദശലക്ഷം മയക്കുമരുന്ന് ഗുളികകകളും ആയുധങ്ങളും പിടികൂടി.

  • 18/12/2020

കുവൈറ്റ് സിറ്റി : കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി സബ അൽ സലേം അൽ സബ, മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ എസ്സാം അൽ നഹാം എന്നിവരുടെ മേൽനോട്ടത്തിൽ  രണ്ട് ദശലക്ഷം മയക്കുമരുന്ന് ഗുളികകൾ,  സൈക്കോട്രോപിക് ലഹരിവസ്തുക്കൾ,  ഒൻപത് തോക്കുകൾ, വെടിമരുന്ന്, വിദേശമദ്യം എന്നിവ പിടികൂടി.  ഒരു ട്രക്ക് ട്രൈലറിനുള്ളിൽ വളരെ വിദഗ്ദ്ധമായാണ്‌  മയക്കുമരുന്നുകൾ കടത്തിയത്. ട്രക്ക് വഫ്രയിൽനിന്നും സാബ അൽ അഹ്മദ് പ്രദേശത്തേക്ക് പോകുമ്പോളാണ് പിടികൂടിയത്, ട്രക്കിലുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.   

ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ (ഇന്റർനാഷണൽ കൺട്രോൾ) പ്രതിനിധീകരിക്കുന്ന കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും  തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ശ്രമഫലമായാണ് പിടിച്ചെടുക്കൽ എന്ന് മന്ത്രാലയത്തിലെ  ജനറൽ അഡ്മിനിസ്ട്രേഷൻ  പത്രക്കുറിപ്പിൽ അറിയിച്ചു. 

Related News