പശുവിനെ മോഷ്ടിക്കാന്‍ ശ്രമമെന്ന് ആരോപണം; യുവാവിനെ അടിച്ചു കൊലപ്പെടുത്തി

  • 18/12/2020

പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ച്‌കൊന്നതായി റിപ്പോര്‍ട്ട്. ബിഹാറിലെ പട്‌നയില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒടു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. മുഹമ്മദ് ആലംഗിര്‍ എന്ന 32 കാരനാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഒരു ദേശീയ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ബുധനാഴ്ചയാണ് സംഭവം നടന്നത്. പുര്‍ച്ചയോടെയാണ് പശുവിനെ മോഷ്ടിക്കാനുള്ള ശ്രമം നടന്നത്. നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ ഇവിടെനിന്നും ആലംഗിര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മണിക്കൂറുകളോളമാണ് ഇയാളെ മര്‍ദ്ദനത്തിന് ഇരയാക്കിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

Related News