ഒന്‍പതിലധികം സിം കാര്‍ഡുകള്‍ ഉള്ളവര്‍ തിരികെ നല്‍കണം; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

  • 18/12/2020

സ്വന്തം പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡുകള്‍ ഉള്ളവര്‍ അത് തിരികെ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ടെലികോം മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കിയിരിക്കുന്നത്.  ഒന്‍പതിലധികം സിം കാര്‍ഡുകള്‍ ഉള്ളവര്‍ അത് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് തിരികെ നല്‍കണം. ജനവുരി പത്തിനകം തിരികെ നല്‍കിയില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നും മന്ത്രാലയം അറിയിച്ചു. 

ടെലികോ മന്ത്രായത്തിന്റെ നിര്‍ദേശം അനുസരിച്ച് ഒരു വ്യക്തിയുടെ പേരില്‍ പരമാവധി ഒന്‍പത് സിം കാര്‍ഡുകളാണ് കൈവശം വയ്ക്കാന്‍ സാധിക്കുന്നത്. അധികമുള്ള സിമ്മുകള്‍ തിരികെ നല്‍കണം. ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് ടെലികോം മന്ത്രാലയം സന്ദേശം അയക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

Related News