റെസിഡൻസി വിസ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ ഓൺലൈൻ ഇടപാടുകൾ 21 ലക്ഷം കടന്നു

  • 18/12/2020

കുവൈറ്റ് സിറ്റി:  റെസിഡൻസി വിസ സ്റ്റാറ്റസ് ഭേതഗതി ചെയ്യുന്നതുമായി  ബന്ധപ്പെട്ട്  2,190,641 ഇടപാടുകൾ ഓൺലൈൻ വെബ്‌സൈറ്റ് വഴി പ്രോസസ്സ് ചെയ്തതായി  ആഭ്യന്തര മന്ത്രാലയം  അറിയിച്ചു. സൈറ്റിൽ  ട്രാൻസക്ഷൻ പൂർത്തിയാക്കാൻ   രജിസ്റ്റർ   ചെയ്ത ആകെ അപ്പോയ്ന്റ്മെന്റുകളുടെ   എണ്ണം 59,136 ആയതായി  മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ   പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന് ആരോഗ്യ ആവശ്യങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ഇടപാടുകളും ഓൺലൈൻ വഴി ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. റെസിഡൻസി വിസ ലംഘിക്കുന്നവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിനായി അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്യുന്നതിനുള്ള  വെബ്‌സൈറ്റ്  നവംബറിലാണ് ആരംഭിച്ചത്. റെസിഡൻസി സ്റ്റാറ്റസ് ബേദഗതി ചെയ്യുന്നവർക്ക് ഡിസംബർ അവസാനം വരെ അവസരമുണ്ട്.

Related News