കൊവിഡ് മുക്തരില്‍ അപൂര്‍വ ഫംഗസ് ബാധ; കാഴ്ച നശിക്കും

  • 18/12/2020

കൊവിഡ് മുക്തരില്‍ അപൂര്‍ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് മുക്തരായ ചിലര്‍ അപൂര്‍ ഫംഗസ് ബാധയുമായി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മ്യുകോര്‍മൈകോസിസ് എന്ന രോഗവുമായാണ് രോഗികള്‍ എത്തിയത്. 

കാഴ്ച നഷ്ടപ്പെടുന്നതിനും മരണത്തിനും കാരണമാകുന്ന അസുഖമാണ് മ്യുകോര്‍മൈകോസിസ്. രോഗം ബാധിച്ച് 15 ദിവസത്തിനിടയില്‍ 13 രോഗികളാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ഇതില്‍ അഞ്ച് രോഗികള്‍ മരണപ്പെട്ടു. അഞ്ചുപേരുടെ നില ഗുരുതരമാണ്. 50 ശതമാനം പേര്‍ക്ക് കാഴ്ച നഷ്ടമായതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Related News