കൊവിഡ് പ്രോട്ടോക്കോൾ പ്രവാസികൾ ഉൾപ്പെടെ എല്ലാവരും പാലിക്കണം; കുവൈറ്റിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു...

  • 12/10/2020



കുവൈറ്റിലെ കൊവിഡ് വൈറസ് വ്യാപനവുമായി  ബന്ധപ്പെട്ട് മന്ത്രിമാർ സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ടുകളുടെ അവലോകനം സംബന്ധിച്ച് യോഗം ചേർന്നു.  കൊവിഡ് വൈറസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവലോകനം നടത്താൻ ചുമതലയുള്ള ഉന്നത മന്ത്രാലയ സമിതിയാണ് യോഗം ചേർന്നത്.  കൊവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിനായി ബന്ധപ്പെട്ട അധികാരികളും സർക്കാരും നടത്തിയ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചാണ് യോ​ഗത്തിൽ ചർച്ച നടന്നത്. 

കുവൈത്തിന് കൂടാതെ ലോകത്ത് തന്നെ ഏറ്റവും പുതിയ കൊവിഡ് വൈറസ് അണുബാധ നിരക്ക് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം യോഗത്തിൽ ഒരു അവതരണം സംഘടിപ്പിച്ചതായി സർക്കാരിന്റെ ആശയവിനിമയ കേന്ദ്രത്തിന്റെ തലവനും ഔദ്യോഗിക വക്താവുമായ താരിഖ് അൽ മിർസാം പറഞ്ഞു.

“ലോകത്ത് ഇപ്പോൾ മറ്റ് രാജ്യങ്ങളിലുളള വൈറസ് വ്യാപന നിരക്ക് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, നിരവധി രാജ്യങ്ങളിൽ എണ്ണത്തിൽ വർദ്ധനവ് ഞങ്ങൾ കാണുന്നു, അടുത്ത ഘട്ടത്തിനായി സ്വീകരിക്കേണ്ട  പുതിയ നടപടികൾ സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.

കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായിയുളള ആരോഗ്യ നടപടികൾ തുടരുമെന്ന് അൽ മിർസാം ഊന്നിപ്പറഞ്ഞു, എന്നാൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന പൊതുജനങ്ങളിൽ ചിലരുണ്ട്, ഈ നിയമലംഘകർക്കെതിരെ നിയമനടപടികൾക്കായി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

കൊവിഡ് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തെക്കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലിൽ നിന്നുളള റിപ്പോർട്ട് പ്രകാരം ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും  പാലിക്കാൻ അൽ മിർസാം പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു, കൊവിഡ് വൈറസ് പ്രതിരോധ ആരോഗ്യ നടപടികൾ പാലിക്കാൻ  എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News