വിവാഹത്തിന് മുന്‍പ് ടെറസില്‍ നിന്നും വീണ് വധുവിനെ നട്ടെല്ലിന് ഗുരുതര പരുക്ക്; ആശുപത്രിയില്‍ വെച്ച് താലി ചാര്‍ത്തി വരന്‍

  • 18/12/2020


വിവാഹത്തിന് മുന്‍പ് ടെറസില്‍ നിന്നും വീണ് നട്ടെല്ലിന്ന് ഗുരുതരമായി പരുക്കേറ്റ വധുവിനെ കൈവിടാതെ വരന്‍. ലക്‌നൗവിലാണ് സംഭവം നടന്നത്. വിവാഹത്തിന് വൈറും 8 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് വധുവിന് ടെറസില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റത്. ടെറസില്‍ നിന്നും വീഴാന്‍ പോയ കുട്ടയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനടയില്‍ വധു താഴേക്ക് വീഴുകയായിരുന്നു. 

വിവാഹത്തിന് ഒരുക്കങ്ങള്‍ എല്ലാം രണ്ട് വീട്ടുകാരും പൂര്‍ത്തിയാക്കിയിരുന്നു. എല്ലാവരും എന്ത് ചെയ്യുമെന്ന അറിയാതെ വിഷമിച്ച് നില്‍ക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നും വിവാഹം നടത്താം എന്നതായിരുന്നു വരന്റെ തീരുമാനം. തുര്‍ന്ന് ആശുപത്രി അധികൃതരും ഇതിന് അനുമതി നല്‍കി. നട്ടെല്ലിന് പരുക്കേറ്റതിനാല്‍ മാസങ്ങളോളം യുവതി കിടക്കയില്‍ തന്നെ കിടക്കേണ്ടി വരും.

Related News