ഖത്തര്‍ ഉപരോധം പ്രധാന ചർച്ചാ വിഷയം; ജിസിസി ഉച്ചകോടി ജനുവരി അഞ്ചിന് തുടക്കമാകുമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി

  • 19/12/2020




ഖത്തര്‍ ഉപരോധം പ്രധാന ചർച്ചാ വിഷയമാക്കി  സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് അറബ് വാര്‍ഷിക ഉച്ചകോടി ജനുവരി അഞ്ചിന് ആരംഭിക്കും.  കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസര്‍ അല്‍ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. സാധാരണ ഉച്ചകോടി ഡിസംബറിലാണ് നടക്കാറുള്ളത്. വര്‍ഷങ്ങളായി രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കവും, തുടര്‍ന്നുണ്ടായ ഖത്തര്‍ ഉപരോധവുമാണ് ഉച്ചകോടി ജനുവരിയിലേക്ക് നീളാന്‍ ഇടയായതെന്നും അധികൃതർ അറിയിച്ചു. 2017ലെ ഉപരോധത്തെ തുടര്‍ന്ന് ഖത്തര്‍ നേതൃത്വം പങ്കെടുക്കാതിരുന്ന ഉച്ചകോടിയില്‍ മുഴുവന്‍ രാഷ്ട്ര തലവന്മാരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ജൂണില്‍ ബഹ്‌റൈന്‍, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറുമായി ഗതാഗത, വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കുകയായിരുന്നു. അതേസമയം, ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

Related News