കുവൈറ്റിൽ നിയമലംഘിക്കുന്ന കമ്പനികളിലെ മുഴുവൻ പ്രവാസി തൊഴിലാളികളെയും നാടുകടത്തുമെന്ന്​ മുന്നറിയിപ്പ്

  • 19/12/2020



 കുവൈറ്റ് സിറ്റി;  രാജ്യത്ത് നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി മാൻപവർ അതോറിറ്റി. അധികൃതർ പുറപ്പെടുവിച്ചരിക്കുന്ന നിയമങ്ങൾക്ക് അനുസൃതമല്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ അടച്ചുപൂട്ടുകയും മുഴുവൻ തൊഴിലാളികളെ നാടുകടത്തുമെന്നും മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി. കുവൈറ്റിൽ നിയമം ലംഘിക്കുന്ന കമ്പനികൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് കർശന മുന്നറിയിപ്പുമായി അധികൃതർ രം​ഗത്തെത്തിയത്.  നിലവിൽ നിയമം ലംഘിക്കുന്ന കമ്പനികളുടെ ഫയൽ മരവിപ്പിക്കുകയാണ്​ ചെയ്യുന്നതെന്നും​,  എന്നിട്ടും നിരവധി കമ്പനികൾ മാൻപവർ അതോറിറ്റിയുമായി ബന്ധപ്പെട്ട്​ പ്രശ്​നങ്ങൾ പരിഹരിക്കാതെ ബിസിനസ്​ പതിവ്​ ​പോലെ തുടരുകയും ചെയ്യുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.  റെസിഡൻസ് കാലാവധി കഴിഞ്ഞ തൊഴിലാളികളെ ജോലിക്ക്​ നിയമിക്കൽ , തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനും മതിയായ താമസസൗകര്യം ഉറപ്പാക്കുന്നതിലും വീഴ്ച, മനുഷ്യക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിസക്കച്ചവടം നടത്തൽ, തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

Related News