കരുതലോടെ കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി ; രാജ്യത്തെ 550 കുടുംബങ്ങൾക്ക് സഹായം നൽകി

  • 19/12/2020

കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി (കെആർ‌സി‌എസ്)  രാജ്യത്തുടനീളം ആവശ്യമുള്ള കുടുംബങ്ങൾക്ക് ഭക്ഷണവും, ഇലക്ട്രിക് ഉപകരണങ്ങളും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.  വർഷം മുഴുവനും കുവൈത്തിലും പുറത്തുമുളള പാവപ്പെട്ട കുടുംബങ്ങൾക്ക് സൊസൈറ്റി സഹായം നൽകുന്നുവെന്ന് ലോക്കൽ എയ്ഡ് ഡിപ്പാർട്ട്മെന്റ് മേധാവി മറിയം അൽ അദ്‌സാനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. രാജ്യത്തെ 550 കുടുംബങ്ങൾക്ക് കെആർ‌സി‌എസ് സഹായം നൽകിയതായി അവർ പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങളുടെ ദുരിതം പരിഹരിക്കുന്നത് സംഭാവന നൽകിയ കമ്പനികൾക്കും മനുഷ്യസ്‌നേഹികൾക്കും അൽ-അദ്‌സാനി നന്ദി പറഞ്ഞു.

Related News