കുവൈറ്റ് സൈന്യത്തിന് ആദ്യ ബാച്ച് കാരകൽ ഹെലികോപ്റ്ററുകൾ ലഭിച്ചു

  • 19/12/2020

കുവൈറ്റ് സിറ്റി: കുവൈറ്റ് സൈന്യത്തിന് ആദ്യ ബാച്ച് എച്ച് 225 എം കാരകൽ ഹെലികോപ്റ്ററുകൾ ലഭിച്ചു. കാരകൽ ഹെലികോപ്റ്ററുകൾ അലി അൽ സേലം വ്യോമതാവളത്തിലേക്ക് നിയോഗിക്കുന്നത് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഓഫ് കുവൈറ്റ് ആർമി ലഫ്റ്റനന്റ് ജനറൽ  സ്റ്റാഫ് ഖാലിദ് സാലിഹ് അൽ സബ നിരീക്ഷിച്ചതായി അധികൃതർ അറിയിച്ചു.
എയർബസ് വികസിപ്പിച്ചെടുത്ത ഇത്തരത്തിലുള്ള 30 വിമാനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കരാറിന്റെ ഭാഗമാണ് ഈ ബാച്ച് ലഭിച്ചതെന്ന് കുവൈറ്റ് ആർമി  പബ്ലിക് റിലേഷൻസ്  വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.  ഫ്രഞ്ച് നിർമിത മൾട്ടിറോൾ മിലിട്ടറി യൂട്ടിലിറ്റി കോപ്റ്ററുകൾ കുവൈറ്റ് വ്യോമസേനയുടെ ശേഷി വർദ്ധിപ്പിക്കും, പ്രത്യേകിച്ചും ദ്രുത ഇടപെടലുകൾ,  രക്ഷാപ്രവർത്തനങ്ങൾ, പലായനം, ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുക എന്നീ പ്രവർത്തനങ്ങൾക്ക് പുതിയ കോപ്റ്ററുകൾ  വലിയ പങ്കുവയ്ക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്

Related News