കുവൈറ്റിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • 19/12/2020



കുവൈറ്റ് സിറ്റി;  ശുവൈഖ്  തുറമുഖത്തെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ  വൻ തോതിൽ നിരോധിത  പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.   ഏകദേശം 6,50,000 കാർട്ടൂണികളിലായാണ് പുകയില പിടിച്ചെടുത്തത്.  40 അടി കണ്ടെയ്നറിൽ നിന്ന് ശുവൈഖ്  തുറമുഖത്ത് വച്ചാണ് പുകയില പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കുന്നു.  അതിൽ തലയിണകൾ, ബെഡ് ഷീറ്റുകൾ ഉൾപ്പെടെയുളല വസ്തുക്കളിൽ പൂഴ്ത്തി വച്ചാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ 
നടത്തിയ  പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. 

Related News