കര്‍ഷകന്റെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് അമിത് ഷാ

  • 19/12/2020

കര്‍ഷകന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാള്‍ എത്തിയപ്പോഴാണ് അദ്ദേഹം കര്‍ഷകന്റെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചത്. അദ്ദേഹത്തടൊപ്പം ബിജെപിയിലെ മറ്റ് നേതാക്കളും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. നിലത്തിരുന്ന് മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്ന അമിത്ഷായുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

വിവാദമായ കര്‍ഷക നിമയത്തെക്കുറിച്ച് കര്‍ഷകരില്‍ നല്ല അവബോധം സൃഷ്ടിക്കാനാണ് കര്‍ഷകരുടെ ഇടയിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നത്. അമിത് ഷാ തന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചതില്‍ ഏറെ സന്തോഷവനാണ് താന്‍ എന്നതാണ് ഇതുമായി ബന്ധപ്പെട്ടുള്ള കര്‍ഷകന്റെ പ്രതികരണം. 

Related News