കുവൈറ്റിൽ പലയിടങ്ങളിലും നിയമം ലംഘിച്ച് സ്ഥാപിച്ച ക്യാമ്പുകൾ നീക്കം ചെയ്തു; കർശന നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ

  • 19/12/2020

കൊവിഡ് കാലത്ത് കുവൈറ്റിൽ പലയിടങ്ങളിലും നിയമം ലംഘചിച്ച് ക്യാമ്പുകൾ സ്ഥാപിച്ചത് നീക്കം ചെയ്തെന്ന് അധികൃതർ അറിയിച്ചു.  മോണിറ്ററിംഗ് ടീമുകൾ നടത്തിയ ഫീൽഡ് അന്വേഷണത്തിന്റെ ഭാ​ഗമായി    1,267 ക്യാമ്പുകളും കിർബി മുറികളും നീക്കം ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റി വക്താവ് അൽ മുത്തൈരി  അറിയിച്ചു. നിയമ ലംഘകർക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ആരോഗ്യ മാർ​ഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ ക്യാമ്പുകൾ സ്ഥാപിച്ചതിനെതിരെയാണ് അധികൃതർ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.  കൊവിഡ് പശ്ചാത്തലത്തിൽ അനധികൃതമായി ക്യാമ്പുകൾ സ്ഥാപിക്കുന്നതിനുളള നിരോധനം ഇപ്പോഴും തുടരുന്നുണ്ടെന്നും അൽ മുത്തൈരി മുന്നറിയിപ്പ് നൽകി

 783 ക്യാമ്പുകൾ, കിർബി റൂമുകൾ, അടക്കം അനധികൃതമായി സ്ഥാപിച്ച എല്ലാ വസ്തുകളും ജഹ്‌റ ഗവർണറേറ്റിലെ മോണിറ്ററിംഗ് ടീം   നീക്കം ചെയ്തിട്ടുണ്ട്.  484 ക്യാമ്പുകളും, കിർബി റൂമുകകളും, അടക്കം അനധികൃതമായി സ്ഥാപിച്ച എല്ലാ വസ്തുകളും അഹ്മദി ഗവർണറേറ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.  എല്ലാവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും കൊവിഡ് വൈറസ് വ്യാപിക്കാതിരിക്കാനും ആരോഗ്യ മാർ​ഗ്ഗ നിർദ്ദേശങ്ങൾ  നടപ്പിലാക്കുന്നതിന്  ക്യാമ്പ്  ഉടമകൾ സഹകരിക്കണമെന്നും, അല്ലാത്ത പക്ഷം കർശന നിയമ നടപടി സ്വീകരിക്കുമെന്നും  അൽ മുത്തൈരി മുന്നറിയിപ്പ് നൽകി.  

Related News