കുവൈറ്റിലെ അൽ-അമീരി ഹോസ്പിറ്റലിന് അന്താരാഷ്ട്ര അംഗീകാരം

  • 19/12/2020



കുവൈറ്റ് സിറ്റി;  അൽ-അമീരി ഹോസ്പിറ്റലിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി ക്യാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. അഫ്ര അൽ അൽ സറഫ് അറിയിച്ചു.  ആശുപത്രിയിലെ അത്യാധുനിക സംവിധാനങ്ങളുടെ ഫലമായാണ് അന്താരാഷ്ട്ര അം​ഗീകാരം ലഭിച്ചത്.  ഡോക്ടർമാരെ സഹായിക്കുന്നതിനുളള  ഇലക്ട്രോണിക് മെഡിക്കൽ സപ്പോർട്ട് സംവിധാനങ്ങൾ, മെഡിക്കൽ ലബോറട്ടിറകളിൽ ഉപയോ​ഗിക്കുന്ന അത്യാധുനിക ഇലക്രോണിക് ഉപകരണങ്ങൾ, രോ​ഗികളുടെ വിവരങ്ങൾ ഡിജിറ്റലായ സൂക്ഷിക്കാനുളള സംവിധാനങ്ങൾ തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് അമീരി ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രിയുടെ ഈ  ഈ നേട്ടം കുവൈത്തിന്റെ  ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിൽ വലിയ മുന്നേറ്റം കുറിക്കുന്നുവെന്ന് ഡോ. അൽ-സറഫ്  പറഞ്ഞു. 

 അമീരി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലി അൽ അലന്ദ ഈ നേട്ടത്തിൽ വലിയ സന്തോഷം പ്രകടിപ്പിച്ചു.  “മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ നൽകുകയെന്ന ഞങ്ങളുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ഒരു പ്രധാന പടിയാണിത്, കോവിഡ് -19 വൈറസ് വ്യാപനത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഡോ. അലി അൽ അലന്ദ  വ്യക്തമാക്കി.  

Related News