കുവൈറ്റിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ 50 മുതൽ 100 ദിനാർ വരെ അടിയന്തര പിഴ ഈടാക്കും

  • 12/10/2020

കുവൈറ്റ് സിറ്റി : കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും, മാസ്ക് ധരിക്കാത്തവർക്കെതിരെയും അടിയന്തര പിഴ ചുമത്താൻ മന്ത്രിസഭ കരട് നിയമം സമർപ്പിച്ചു.  കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 50 മുതൽ 100 ദിനാർ വരെ അടിയന്തര പിഴ ഈടാക്കുമെന്ന് കൊവിഡ് പ്രതിരോധ  ആരോ​​ഗ്യ കമ്മിറ്റി മുന്നറിയിപ്പ് നൽകി, കൂടാതെ  തത്സമയം പിഴ ഈടാക്കാൻ  പരിശോധന സംഘത്തിന്​ അധികാരം നൽകും,  രാജ്യത്ത് വൈറസ് വ്യാപനവും മരണനിരക്കും വര്‍ധിച്ച പശ്ചാത്തലത്തിലാണ്​ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്​. 

വീടുകളുടെ മതിലുകൾക്ക് പുറത്ത് സ്പ്രിംഗ് ക്യാമ്പുകളും ടെന്റുകളും  നിരോധിക്കാൻ  മന്ത്രിസഭാ യോഗം  ശുപാർശ ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മാളുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, ഹെൽത്ത് ക്ലബ്ബുകൾ  സന്ദർശിക്കുന്നതിന്  മുൻകൂട്ടി അപ്പോയ്ൻമെന്റ് വേണമെന്ന ശുപാർശയ്ക്കും മന്ത്രിസഭ കൗൺസിൽ അംഗീകാരം നൽകി.

Related News