ആശുപത്രിയിലേക്ക് എട്ട് തവണ വാഹനം ഇടിച്ച് കയറ്റി; ഫാര്‍മസി പൂര്‍ണമായും തകര്‍ന്നു

  • 20/12/2020

വാഹനം ഇടിച്ച് കയറ്റി ആശുപത്രി ഫാര്‍മസി തകര്‍ത്തു. ഹരിയാനയിലെ ഗുരുഗ്രാമിലെ ബാലാജി ആശുപത്രിയിലാണ് സംഭവം നടന്നത്. രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ എത്തിയ പിക്ക് വാന്‍ ആശുപത്രിയിലേക്ക് മനപൂര്‍വ്വം ഇടിച്ച് കയറ്റുകയായിരുന്നു. എട്ട് തവണയാണ് ഡ്രൈവര്‍ ആശുപത്രിയിലേക്ക് വാഹനം ഇടിച്ച് കയറ്റിയത്. 

ഫാര്‍മസി പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യം അപകടമാണെന്നാണ് കണ്ടുനിന്നവര്‍ കരുതയിയത്. എന്നാല്‍ ഡ്രൈവര്‍ പലതവണ വാഹനം പിറകിലേക്ക് എടുത്ത് ആശുപത്രിയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ആശുപത്രിയിലുള്ള രോഗിയുമായുള്ള ശത്രുത മൂലമാണ് വാഹനത്തിന്റെ ഡ്രൈവര്‍ ഇത്തരത്തില്‍ ഒരു അപകടം സൃഷ്ടിച്ചതാണ് എന്നാണ് ലഭിക്കുന്ന വിവരം.

Related News