മരിച്ചവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാം; ഇത് കബറിടങ്ങള്‍ നിറഞ്ഞ ഹോട്ടല്‍

  • 20/12/2020


മരിച്ചവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുക. ആ പ്രത്യേകത കൊണ്ട് പ്രസിദ്ധമാണ് അഹമ്മദാബാദിലെ കൃഷ്ണന്‍ക്കുട്ടി ചേട്ടന്റെ ചായക്കട. പന്ത്രണ്ട് ശവകുടീരങ്ങളുടെ നടുവില്‍ ഇരുന്ന് കൊണ്ടാണ് ഇവിടെ എത്തുന്നവര്‍ ഭക്ഷണം കഴിക്കേണ്ടത്. നാനൂറ് വര്‍ഷം മുന്‍പ് ജീവിച്ചിരുന്നു സുഫീവര്യന്മാരുടെ കബറിടങ്ങളാണ് ഈ ഹോട്ടലിനകത്ത് സ്ഥിതി ചെയ്യുന്നത്. 

ഒരു മുസ്ലീം പള്ളിയോട് ചേര്‍ന്ന് കബര്‍സ്ഥലമായിരുന്നു പണ്ട് ഈ ഭൂമി. പലരും ഈ സ്ഥലം വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആരും ഈ കബറുകള്‍ നശിപ്പിച്ചില്ല. അവസാനം ഈ സ്ഥലം എത്തിച്ചേര്‍ന്നത് കൃഷ്ണന്‍കുട്ടി എന്ന മലയാളിയുടെ കയ്യിലാണ്. എന്നാല്‍ ഒരു ശവപ്പറമ്പ് ആണെന്ന് അറിയാതെയാണ് ഈ ഭൂമി അദ്ദേഹം വാങ്ങിയത്. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ എന്ത് ചെയ്യും എന്ന് അറിയാതെ വിഷമിച്ചു. ഒടുവില്‍ ദ ന്യൂ ലക്കി സ്റ്റാര്‍ എന്ന പേരില്‍ ഒടു ചായക്കട ആരംഭിക്കുകയായിരുന്നു.

Related News