ചാറ്റിങ്ങിനിടയില്‍ നഗ്നനായി; യുവാവിന് നഷ്ടമായത് 16 ലക്ഷം

  • 20/12/2020

യുവതിമായുള്ള ചാറ്റിങ്ങിനിടയില്‍ സ്വന്തം നഗ്നനത പ്രദര്‍ശിപ്പിച്ച യുവാവിന് നഷ്ടമായത് 16 ലക്ഷം. ഡേറ്റിങ് ആപ്പില്‍ ചാറ്റ് ചെയ്ത സോഫ്ട് വെയര്‍ എഞ്ചിനീയര്‍ക്കാണ് വലിയ പണി കിട്ടിയത്. യുവതിയുമായി ഇയാള്‍ അശ്ലീല ചാറ്റില്‍ ഏര്‍പ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ഇവ പുറത്ത് വിടും എന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി 16 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 

സംഭവത്തില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശ്വേത എന്ന യുവതിയാണ് തന്നെ ചതിച്ചത് എന്നാണ് യുവാവ് പറയുന്നത്. ചാറ്റ് ആരംഭിക്കുന്നതിന് മുന്‍പ് ശ്വേത എന്ന യുവതിക്ക് ഇയാള്‍ 2000 രൂപ കൈമാറി. തുടര്‍ന്നാണ് നികിത എന്ന സുഹൃത്തിന്റെ നമ്പര്‍ നല്‍കിയത്. തുടര്‍ന്ന് നിതിക എന്ന യുവതിയുമായി അശ്ലീല ചാറ്റില്‍ ഏര്‍പ്പെട്ടു. ഇത് ചാറ്റുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവാവില്‍ നിന്നും 16 ലക്ഷം തട്ടിയെടുത്തത്.

Related News