ബാങ്കിം​ഗ് മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളെ പിരിച്ചുവിടുന്നു

  • 12/10/2020

കുവൈറ്റ് സിറ്റി;   പ്രാദേശിക ബാങ്കുകളിൽ ജോലി ചെയ്യുന്ന നിരവധി  സ്വദേശികളെ പിരിച്ചുവിടുന്നുവെന്ന് പബ്ലിക്ക് മാൻ പവർ അതോറിറ്റി അറിയിച്ചു.   ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയിലെ മാൻ പവർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുൽത്താൻ അൽ ഷാലാനി ചില പ്രാദേശിക ബാങ്കുകളുടെ പ്രതിനിധികളുമായി അതോറിറ്റിയുടെ ആസ്ഥാനത്ത് വച്ച് കൂടിക്കാഴ്ച നടത്തി

ബാങ്കിംഗ് മേഖലയിൽ നിന്ന് സ്വദേശികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിലേക്ക് നയിച്ച കാരണങ്ങൾ, ഈ സുപ്രധാന മേഖലയിലെ സ്വദേശികളെ ശാക്തീകരിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ  ചർച്ച ചെയ്തു. പിരിച്ചുവിട്ട ജീവനക്കാർക്ക് ബദൽ ജോലികൾ നൽകുമെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

Related News