ജസീറ എയർവെയ്‌സ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

  • 21/12/2020

കുവൈറ്റ് സിറ്റി: ജസീറ എയർവെയ്‌സ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ജനിതക വ്യതിയാനം സംഭവിച്ച  കൊറോണ വൈറസ് പടരുന്ന പ്രത്യേക സാഹചര്യത്തിലാണ്  നടപടി.  ജനുവരി ഒന്ന് വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. ഇന്ന് പോകേണ്ടിയിരുന്ന പല ഫ്ലൈറ്റ്കളും ക്യാൻസൽ ചെയ്തു. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കര - വ്യോമാതിർത്തികൾ താൽക്കാലികമായി കുവൈത്ത് അടച്ചു.  രാത്രി 11 മണിയോടെ അടക്കുന്ന കുവൈത്ത് വിമാനത്താവളം സ്ഥിതിഗതികൾ വിലയിരുത്തിയശേഷം  ജനുവരി ഒന്നിന് വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. 

Related News