കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്കുള്ള 'മൈ മൊബൈൽ ഐഡന്റിറ്റി' ആപ്ലിക്കേഷന്റെ അപ്ഡേറ്റഡ് വേർഷൻ ഇറക്കിയതായി അധികൃതർ അറിയിച്ചു

  • 21/12/2020



കുവൈറ്റിലെ ഗാർഹിക തൊഴിലാളികൾക്ക് വേണ്ടി മൈ മൊബൈൽ ഐഡി എന്ന ആപ്ലിക്കേഷന്റെ പുതിയ അപ്ഡേറ്റ് വേർഷൻ ഇറക്കിയതായി ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ മുസീദ് അൽ അസൂസി അറിയിച്ചു.   ഗാർഹിക തൊഴിലാളികൾക്ക് അവരുടെ ഐഡന്റിറ്റി തെളിയിക്കാൻ പുതിയ അപ്ഡേറ്റഡ് വേർഷൻ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ആപ്ലിക്കേഷൻ വഴി സാധാരണ രീതിയിലുളള ഐഡന്റിക്ക് പകരം ഡിജിറ്റൽ രീതി ഉപയോ​ഗിക്കാമെന്നും അദ്ദേഹം പറയുന്നു.   കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും മൈ മൊബൈൽ ഐഡി എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാം.  നിലവിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തവരുടെ എണ്ണം ഒരു മില്യണിലധികം ആണെന്നും അസൂസി അറിയിച്ചു.  സ്വകാര്യ പൊതു ആവശ്യങ്ങൾക്ക് ഐഡന്റിറ്റി തെളിയിക്കാൻ ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related News