കുവൈറ്റിൽ വഴിയാത്രക്കാരായ പ്രവാസികളെ കൊള്ളയടിക്കുന്ന ഇറാഖി അറസ്റ്റിൽ

  • 21/12/2020

കുവൈറ്റ് സിറ്റി: സാൽമിയ ഏരിയയിൽ വഴിയാത്രക്കാരായ പ്രവാസികളെ കൊള്ളയടിക്കുന്ന ഇറാഖി  അറസ്റ്റിൽ. ഹവല്ലി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് മയക്കുമരുന്നും  മോഷ്ടിച്ച വാഹനങ്ങളുടെ താക്കോലും കണ്ടെടുത്തു. കൂടുതൽ നിയമനടപടിക്ക് പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. സാൽമിയയിൽ  വെച്ച് ഒരു ടാക്സി ഡ്രൈവറും ഇറാഖിയും  തമ്മിലുണ്ടായ പ്രശ്നത്തെത്തുടർന്ന് പെട്രോളിങ്ങ് എത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ടാക്സി കൂലിയും ആയി ബന്ധപ്പെട്ടാണ് ഇരുവരും തർക്കമുണ്ടായത്. തുടർന്ന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇറാഖിയുടെ പേരും വിശദവിവരങ്ങളും പൊലീസ് കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഇയാൾ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട്  അധികൃതർ അന്വേഷിക്കുന്ന ആളാണെന്ന് കണ്ടെത്തി. പ്രതിയുടെ അടുക്കൽ നിന്ന് വലിയ അളവിൽ ഹാഷിഷും പിടിച്ചെടുത്തിട്ടുണ്ട്.

Related News