വൈറസിന് ജനിതക മാറ്റമുണ്ടാവുക സ്വാഭാവികം; ആരോഗ്യവിദഗ്ദ്ധർ

  • 21/12/2020

ന്യൂ ഡൽഹി: വൈറസിന് ജനിതക മാറ്റമുണ്ടാവുക സ്വാഭാവിക പ്രക്രിയയാണെന്നും ഇംഗ്ലണ്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ആരോഗ്യവിദഗ്ദ്ധർ. കൊറോണ വൈറസിന്റെ ജനിതക ശ്രേണിയിലുണ്ടാവുന്ന ചെറിയൊരു മാറ്റമാണിതെന്നും  കൂടുതല്‍ പേരിലേക്ക് എത്തിപ്പെടാനുള്ള ശേഷി വൈറസ് കൈവരിക്കുന്നതാണ് ഇംഗ്ലണ്ടില്‍ കാണുന്നത്. ഇപ്പോള്‍ വന്നിരിക്കുന്ന വകഭേദം കൂടുതല്‍ മാരകമാണെന്ന് തെളിഞ്ഞിട്ടില്ല. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നുവെന്നതാണ് ഇപ്പോഴുണ്ടായാട്ടുള്ള പ്രകടമായ മാറ്റം. 

വൈറസിന്റെ അടിസ്ഥാന സ്വഭാവം മാറിയിട്ടില്ല. ഇപ്പോള്‍ ലഭ്യമായിട്ടുള്ളതും ഇനി ലഭ്യമാവാന്‍ പോകുന്നതുമായ വാക്സിനുകള്‍ ഈ വകഭേദത്തെയും നേരിടാന്‍ പര്യാപ്തമാണ്. വകഭേദം വന്ന വൈറസിന് അതിജീവന ശേഷി കൂടുതലായിരിക്കും .  ഇംഗ്ലണ്ടില്‍ ഈ പുതിയ വകഭേദം കണ്ടുപിടിച്ചു. നമ്മുടെ നാട്ടിലും വകഭേദം വരാനുള്ള സാദ്ധ്യത ഏറെയാണ്.

ഇന്ത്യയില്‍ വൈറസിന് വകഭേദമുണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ആരോഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയാണ് വേണ്ടത് . ഇന്ത്യയിൽ  ഇനിയും വാക്സിന്‍ ലഭ്യമായിട്ടില്ലാത്തതുകൊണ്ടുതന്നെ   ജാഗ്രതയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവരുതെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related News