കുവൈറ്റ് വിമാനത്താവളം അടച്ചിട്ട തീരുമാനം; 600 വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കി; നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത 50,000 പേർ പ്രതിസന്ധിയിൽ

  • 22/12/2020



ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് പ്രാപിക്കുന്ന പശ്ചാത്തലത്തിൽ കുവൈറ്റ് വിമാനത്താവളം 10 ദിവസത്തേക്ക് അടച്ചിടുന്നതിനാൽ 600 വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇതുകൊണ്ടുതന്നെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത 50000 ആളുകളുടെ യാത്രയ്ക്കും തടസ്സം സൃഷ്ടിച്ചു. വ്യോമോയന മേഖലകളിൽ ഇത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം പ്രതിദിനം 60 വിമാനങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി സർവീസ് നടത്തിയിരുന്നു. യാത്രക്കാരുടെ എണ്ണം അയ്യായിരത്തിൽ അധികം വർധിച്ചതായും അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് വിമാനത്താവളം അടച്ചിടേണ്ട സ്ഥിതി വന്നത്. പെട്ടെന്നുള്ള തീരുമാനത്തെ തുടർന്ന് വ്യോമായന, ടൂറിസം യാത്ര മേഖലയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതുമൂലം  ആയിരക്കണക്കിന് സ്വദേശികളും പ്രവാസികളും ഫ്ലൈറ്റ് റിസർവേഷൻ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Related News