ഒരു ദിവസത്തേക്ക് മാത്രമായി കുവൈറ്റ് എയർപോർട്ട് തുറക്കുന്നു. നാല് ഫ്‌ളൈറ്റുകൾക്ക് കുവൈത്തിലേക്ക് വരാനാനുമതി.

  • 22/12/2020

കുവൈറ്റ് സിറ്റി : ദുബായ്, അബുദാബി, ബെയ്റൂട്ട്, ദോഹ എന്നിവിടങ്ങളിൽ നിന്ന് ഷെഡ്യൂൾ ചെയ്ത 4 വിമാനങ്ങൾക്കായി കുവൈറ്റ് വിമാനത്താവളം തുറക്കുന്നു.ദുബൈ, അബുദാബി, ദോഹ, ബെയ്റൂട്ട് എന്നിവിടങ്ങളിൽ നിന്ന് വരുന്ന നാല് വിമാനങ്ങൾക്ക് മാത്രമാണ് കുവൈറ്റ് വ്യോമമേഖല തുറന്നിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ മടങ്ങിവരാൻ അനുവദിക്കുന്നതിനായി  കുവൈത്തിന്റെ വ്യോമാതിർത്തി , ഒരു ദിവസത്തേക്ക് മാത്രമാണ്  തുറക്കുന്നതെന്ന്  ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ പ്രസ്താവനയിൽ പറഞ്ഞു.  സാധുവായ റെസിഡൻസിയുള്ള  PCR ടെസ്റ്റ് നടത്തിയ, 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ    പ്രവാസികൾക്കും  സ്വദേശികൾക്കും മേൽപ്പറഞ്ഞ നാല് രാജ്യങ്ങളിൽ നിന്നും ഇന്നൊരുദിവസം കുവൈത്തിലേക്കുവരാനായി കുവൈറ്റ് എയർപോർട്ട് തുറക്കും.

ഇതിനായി കുവൈറ്റ് അന്താരാഷ്ട്ര വിമാനം താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നത്. നേരത്തെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റ്  അന്താരാഷ്ട്ര വിമാനം 10 ദിവസത്തേക്ക് താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ദോഹ, അബുദാബി, ബെയ്റൂത്ത്, ദുബായ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാധുവായ റെസിഡൻസിയുള്ള  പ്രവാസികളെയും സ്വദേശികളെയും മടക്കി കൊണ്ടുവരാൻ വിമാനത്താവള അധികൃതർ അനുമതി നൽകുകയായിരുന്നു.

Related News