രണ്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

  • 22/12/2020

രണ്ട് വയസുകാരിയെ ബന്ധു ക്രൂരമായ ബലാത്സംഗം ചെയ്തു. ജലന്ധറിലാണ് സംഭവം നടന്നത്. ക്രൂരമായി പരുക്കേറ്റകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി ബന്ധുവിന്റെ വീട്ടില്‍ എത്തിയത്. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്. 

Related News