ഗാർഹിക തൊഴിലാളികൾക്ക് ജനുവരിമുതൽ ഓൺലൈനിലൂടെ റെസിഡൻസ് വിസ പുതുക്കാൻ അവസരം.

  • 22/12/2020

കുവൈറ്റ് സിറ്റി;   ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനിലൂടെ റെസിഡൻസ് വിസ പുതുക്കാൻ ജനുവരിയിൽ അവസരം ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ സേവനം 24 മണിക്കൂറും ലഭ്യമാകും. രാജ്യത്തെ പല ഡിപ്പാർട്ട്മെന്റിലേക്കും സേവനങ്ങൾ ഓൺലൈനായി മാറ്റുകയാണ്. അതുകൊണ്ടുതന്നെ റെസിഡൻസി വിസ ഓൺലൈനായി പുതുക്കുന്നതിന് അവസരം നൽകുകയാണെന്നും അധികൃതർ അറിയിച്ചു.

 നേരത്തെ ഗാർഹിക തൊഴിലാളികൾക്ക് വേണ്ടി മൈ മൊബൈൽ ഐഡി എന്ന ആപ്ലിക്കേഷൻ പുതിയ  അപ്ഡേറ്റഡ് വേർഷൻ അതോറിറ്റി  പുറത്തിറക്കിയിരുന്നു. ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഗാർഹിക തൊഴിലാളികൾക്ക് അവരുടെ ഐഡന്റിറ്റി തെളിയിക്കാനായി ഇലക്ട്രോണിക് വിസ ഉപയോഗിക്കാം. ​ഗാർഹിക തൊഴിലാളികൾക്ക് അവരുടെ റെസിഡൻസ് കാലാവധി ഡിജിറ്റലായി തെളിയിക്കാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. നിലവിൽ ഒരു  മില്യണിലധികം ഗാർഹിക തൊഴിലാളികൾ ആപ്ലിക്കേഷൻ ഉപയോ​ഗിക്കുന്നുണ്ട്.  കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും  ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം.  ആപ്ലിക്കേഷനിലേക്ക് ഗാർഹിക തൊഴിലാളികളുടെ വിസ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കിയ പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷൻ  ആണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പ്രത്യേകിച്ചു നിരവധി ഗാർഹിക തൊഴിലാളികൾ രാജ്യത്ത് നിന്ന് പുറത്ത് പശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ റെസിഡൻസ് സ്പോൺസർമാരാണ് ഓൺലൈൻ വഴി പുതുക്കുന്നത്.   അതേസമയം,  അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഗുണകരമാകുന്ന രീതിയിൽ ഒരു പുതിയ അപ്ഡേഷൻ കൂടി അപ്ലിക്കേഷൻ അതോറിറ്റി കൊണ്ടുവരുന്നുണ്ട്.  മാതാപിതാക്കൾക്ക് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത കുട്ടികളുടെ വിവരങ്ങൾ  രജിസ്റ്റർ ചെയ്താൽ സിവിൽ കാർഡ് ഓൺലൈൻ വഴി നേടാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related News