ആശ്വാസം... കുവൈറ്റിൽ ഇതുവരെ ജനിതക മാറ്റം സംഭവിച്ച കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ.

  • 22/12/2020

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇതുവരെ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രാലയ അധികൃതർ വ്യക്തമാക്കി.  രാജ്യത്തെ ആരോഗ്യസ്ഥിതി നിലവിൽ നിയന്ത്രണത്തിലാണെന്നും പുതിയ കൊവിഡ് ആരെയങ്കിലും ബാധിച്ചതായോ കുവൈത്തിൽ പ്രവേശിച്ചതായോ സൂചനകളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.  ലണ്ടനിലെ കുവൈറ്റ് എംബസിയുടെ ആരോഗ്യ കാര്യാലയത്തിൽ നിന്നും വിശദമായ റിപ്പോർട്ടിനായി കുവൈറ്റ് ആരോഗ്യ അധികാരികളും മന്ത്രിസഭയും കാത്തിരിക്കുകയാണെന്നും ആരോഗ്യ വൃത്തങ്ങൾ വെളിപ്പെടുത്തി. പുതിയ തീരുമാനങ്ങൾ എടുക്കുന്നതിന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് സ്വീകരിക്കും. 

 പുതിയ കൊവിഡിന്റെ ആഘാതത്തെക്കുറിച്ച് വിവരങ്ങൾ  നിരീക്ഷിക്കാൻ ആരോഗ്യ അധികൃതർ നേരിട്ട് ബ്രിട്ടീഷ് ആരോ​ഗ്യമന്ത്രാലയവുമായി ബന്ധപ്പെടുന്നതായും നിലവിലെ കൊവിഡ് വൈറസിൽ നിന്ന് പുതിയ വൈറസിന് വ്യത്യസ്തമായ എന്തെങ്കിലും പുതിയ ലക്ഷണങ്ങളുണ്ടെങ്കിൽ അതിനെകുറിച്ചുളള വിവരങ്ങൾ തേടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. പുതിയ   കൊവിഡ് വൈറസ് ഉയർത്തുന്ന വെല്ലുവിളികൾ ആരോ​ഗ്യമന്ത്രാലയം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, ഭാവി നടപടികൾ ലഭിക്കുന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തീരുമാനിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News