ലിബറേഷൻ ടവറിൽ സ്മാർട്ട് കാർ പാർക്കിംഗ് സംവിധാനം വരുന്നു.

  • 22/12/2020

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വലിയ സ്മാർട്ട് കാർ പാർക്കിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. ലിബറേഷൻ ടവറിനോട് ചേർന്ന്  2000 ചതുരശ്ര മീറ്റർ സ്ഥലത്താണ് സ്മാർട്ട് കാർ പാർക്കിംഗ് സ്ഥാപിക്കുന്നത്.  പുതിയ സ്മാർട്ട് പാർക്കിംഗ് സംവിധാനം ലിബറേഷൻ ടവറിനും പുതിയ പോസ്റ്റ് ഓഫീസ്  കെട്ടിടത്തിലേക്കും വരുന്നവർക്ക് ഉപയോ​ഗിക്കാം. പുതിയ സ്മാർട്ട് പാർക്കിംഗ്  സംവിധാനത്തിൽ  850 കാറുകൾ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Related News