കുവൈറ്റിൽ 230 കിലോഗ്രാം മയക്കുമരുന്നുമായി മൂന്ന് പേർ അറസ്റ്റിൽ

  • 13/10/2020

കുവൈറ്റ് സിറ്റി; 230 കിലോഗ്രാം മയക്കുമരുന്നുമായി  മൂന്ന് പേർ അറസ്റ്റിൽ. 
നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനും കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്ട്രേഷനും തമ്മിൽ നടത്തിയ അന്വേഷണത്തിലാണ് 230 കിലോഗ്രാം മയക്കുമരുന്നും ലഹരിവസ്തുക്കളും  പിടിച്ചെടുത്തത്. സംഭവത്തിൽ 3 പേർ അറസ്റ്റിലായെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അയൽ രാജ്യങ്ങളിൽ നിന്ന് പ്രതികൾ വലിയ അളവിൽ മയക്കുമരുന്ന് ലഹരിവസ്തുക്കൾ  കടലിലൂടെ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 

അന്വേഷണത്തിൽ ലഹരിവസ്തുക്കൾ അടങ്ങിയ 3 ബാഗുകൾ കണ്ടെത്തി.  (210) കിലോ മയക്കുമരുന്ന്, (10) കിലോ ഓപിയം, (10) കിലോഗ്രാം സൈക്കോട്രോപിക് പദാർത്ഥം എന്നിവ അടങ്ങിയ ബാ​ഗുകളാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

Related News