'ഇൻ സേഫ്റ്റി' പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമുളള റിസർവേഷനുകളുടെ എണ്ണം 2,290 ആയി

  • 23/12/2020




കുവൈറ്റ് സിറ്റി;  "ഇൻ സേഫ്റ്റി' പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് സ്വദേശികളുടെ എണ്ണം ഇതുവരെ 5,330  ഈയിട്ടുണ്ടെന്ന് നാഷണൽ ഏവിയേഷൻ സർവീസസ് (നാസ് ജനറൽ മാനേജർ മൻസൂർ അൽ-ഖുസൈം പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നും  ഫിലിപ്പൈൻസിൽ നിന്നുമുളള റിസർവേഷനുകളുടെ എണ്ണം 2,290 ൽ എത്തിയെന്നും, മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾ ലഭിച്ച സ്വദേശികളുടെ എണ്ണം 2,092 ആയെന്നും അദ്ദേഹം വിശദീകരിച്ചു. ടൂറിസം, ട്രാവൽ ഓഫീസുകളുടെയും "ഇൻ-സേഫി" പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ശാഖകളുടെയും എണ്ണം ഇതുവരെ 320 ആയി. പ്ലാറ്റ്ഫോം മികച്ചരീതിയിൽ പ്രവർത്തിക്കുന്നുവെന്നും വളരെ കാര്യക്ഷമമാണെന്നും അൽ-ഖുസൈം പറഞ്ഞു.  പ്രാഥമിക അനുമതി നേടിയ ശേഷം റിക്രൂട്ട്‌മെന്റ് പ്രക്രിയ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്  ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷനും (ഡിജിസിഎ) നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി രാജ്യങ്ങളും തമ്മിൽ ഏകോപനം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികൾക്ക് വീണ്ടും കുവൈത്തിലേക്ക് മടങ്ങുന്നതിന് കുറച്ച് സമയം ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

Related News